ആത്മവിശ്വാസത്തിന്റെ ക്യാമ്പ്

Posted on: September 2, 2013 8:06 am | Last updated: September 2, 2013 at 8:06 am

കുന്ദമംഗലം: വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഫെയ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നടത്തിയ പരിശീലന പരിപാടി കൗതുകമായി. പ്രോഗ്രാമുകളുടെ ഭാഗമായി യുഫോറിയ ജനുവരി 2013 സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ വികസിപ്പിക്കുന്നതിനും മനോധൈര്യം വര്‍ധിപ്പിക്കുന്നതിനും വിവിധ തരത്തിലുള്ള പരിശീലന പരിപാടികളാണ് ഫെയ്‌സില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രശസ്ത പരിശീലകന്‍ അനില്‍ പരപ്പനങ്ങാടിയുടെ പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍ വാരി വിതറിയ കുപ്പിച്ചില്ലുകളിലൂടെയും കത്തിപ്പടര്‍ന്ന അഗ്നിയിലൂടെയും നടന്നുപോകുന്ന കാഴ്ച രക്ഷിതാക്കളെയും നാട്ടുകാരെയും അമ്പരിപ്പിച്ചു.
പ്രിന്‍സിപ്പല്‍ ഇസ്മാഈല്‍ വഫയുടെ അധ്യക്ഷതയില്‍ ഫെയ്‌സ് ജനറല്‍ സെക്രട്ടറി അബ്ദുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ശശി മാസ്റ്റര്‍, എ ഒ ദുല്‍കിഫില്‍ സഖാഫി, സിന്‍ജിത്ത്, അബൂബക്കര്‍ പ്രസംഗിച്ചു.