Connect with us

Malappuram

കരിങ്കൊടിക്കാര്‍ക്കും മെഡിക്കല്‍ കോളജ് ആശ്രയം നല്‍കും: കെ എം മാണി

Published

|

Last Updated

മഞ്ചേരി: നാടും നഗരവും ആഹ്ലാദ തിമിര്‍പ്പില്‍ ആഘോഷിക്കുമ്പോള്‍ പുറത്ത് കരിങ്കൊടിയുമായി നില്‍ക്കുന്നവര്‍ക്കും നാളെ മെഡിക്കല്‍ കോളജ് ആശ്രയിക്കേണ്ടി വരുമെന്ന് ധനമന്ത്രി കെ എം മാണി.
മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 660 പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, 230 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, 15 ജില്ലാ ആശുപത്രികള്‍, 11 ജനറല്‍ ആശുപത്രികള്‍, അഞ്ച് മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവയാണ് നിലവിലുള്ളത്. ആറാമത്തെ മെഡിക്കല്‍ കോളജാണ് മഞ്ചേരിയില്‍ യാഥാര്‍ത്ഥ്യമായത്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയും അധികം ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്ളത് കേരളത്തില്‍ മാത്രമാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് സംസ്ഥാനത്തെ മികച്ച ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും മാണി പറഞ്ഞു.