ഡീസലിന്റെ വില ഇനിയും കൂട്ടണമെന്ന് വീരപ്പമൊയ്‌ലി

Posted on: September 1, 2013 7:53 pm | Last updated: September 1, 2013 at 7:53 pm

veerappa moilyന്യൂഡല്‍ഹി: ഡീസലിന്റെ വില ഇപ്പോള്‍ കൂട്ടിയത് പോരെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. ലിറ്ററിന് 5 രൂപ വരെ ഡീസലിനും മണ്ണെണ്ണക്ക് രണ്ടുരൂപയും പാചകവാതകത്തിന് 50 രൂപയും കൂട്ടേണ്ടിവരുമെന്നും വീരപ്പമൊയ്‌ലി അറിയിച്ചു. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും ധനമന്ത്രി പി ചിദംബരത്തിനും മൊയ്‌ലി കത്തെഴുതി.