ഐ ബി എല്‍: ഹൈദരാബാദ് ഹോട് ഷോട്‌സിനു കിരീടം

Posted on: September 1, 2013 8:45 am | Last updated: September 1, 2013 at 8:45 am

sainaമുംബൈ: പ്രഥമ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗ്(ഐ ബി എല്‍) കിരീടം സൈന നെഹ്‌വാള്‍ നയിച്ച ഹൈദരാബാദ് ഹോട്ട് ഷോട്ട്‌സ് സ്വന്തമാക്കി. പി വി സിന്ധു നേതൃത്വം നല്‍കിയ അവധ് വാരിയേഴ്‌സിനെ 3-1നു തോല്‍പ്പിച്ചാണ് സൈന കിരീടമണിഞ്ഞത്.

ഹൈദരാബാദിനുവേണ്ടി വനിതാ വിഭാഗത്തില്‍ സൈനയും പുരുഷ വിഭാഗത്തില്‍ അജയ് ജയറാമും പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഷെം ഗോ- കിം വാലിം സഖ്യവും വിജയം നേടി.

സിന്ധുവിനുമേല്‍ സൈന വിജയം നേടിയത് 21-15, 21-7 എന്ന സ്‌കോറിനാണ്. അജയ് ജയറാം 10-21, 21-17, 11-7ന് ഗുരു സെയ്ദത്തിനെ തോല്‍പിച്ചു. ഷെം ഗോ- കിം വാ സഖ്യം മാര്‍കിസ് കിഡോ- മത്തിയാസ് ബോ സഖ്യത്ത 21-14, 13-21, 11-4 നു തോല്‍പ്പിച്ചു.