Connect with us

Wayanad

ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് സൗകര്യങ്ങളില്ല; രോഗികള്‍ക്ക് ദുരിതം

Published

|

Last Updated

മാനന്തവാടി: അഞ്ചുക്കുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലബോര്‍ട്ടറി സൗകര്യമില്ലാത്തത് രോഗികളെ വലക്കുന്നു. കെട്ടിട സൗകര്യമുണ്ടായിട്ടും ലാബ് സജ്ജീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
1989ല്‍ ആണ് വാടകകെട്ടിടത്തില്‍ ജില്ലാ ഹോമിയോ ആശുപത്രി ആരംഭിക്കുന്നത്. 14 വര്‍ത്തോളമായി സ്വന്തം കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ഇതുവരെയായും ലാബ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. ജില്ലയിലെ ഏക ഹോമിയോ ആശുപത്രികൂടിയാണിത്. ഞായറാഴ്ച ഉള്‍പ്പെടെ 150നും 200നും ഇടക്ക് രോഗികള്‍ ഇവിടെ ചികിത്സതേടി എത്താറുണ്ട്. ജില്ലക്ക് പുറത്ത് കണ്ണൂര്‍ ജില്ലയിലെ കേളകം, കൊട്ടിയൂര്‍, പേരാവൂര്‍, കര്‍ണ്ണാടകയിലെ കുട്ട, ബൈരക്കുപ്പ, ബാവലി എന്നിവിടങ്ങളില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടിയെത്താറുണ്ട്.ഫിസിയോ, സീതാലയം സത്രീ കൗണ്‍സിലിംഗ്, ഡി അഡീക്ഷന്‍ സെന്റര്‍ എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടര്‍ ഉള്‍പ്പെടെ പത്തോള്‍ ജീവനക്കാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. ചികിത്സക്കായി ആദ്യമെത്തുന്ന പലരും ആശുപത്രിയില്‍ എത്തുമ്പോളാണ് ലാബ് പരിശോധന നടത്തണം എന്നറിയുന്നത്. പിന്നെ സ്വകാര്യ ആശുപത്രികളേയോ സര്‍ക്കാര്‍ ആശുപത്രികളെയോ ആശ്രയിക്കാതെ മറ്റ് മാര്‍ഗ്ഗമില്ല. ഇത് സാമ്പത്തീക നഷ്ടവും സമയ നഷ്ടവും വരുത്തിവെക്കുകയാണ്. ഹോമിയോപതി ഡയറക്ടര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇവിടെ എത്തുന്ന രോഗികള്‍ക്ക് തുടര്‍ ചികിത്സക്കായി ലാബ് പരിശോധനാഫലം നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ ലബോര്‍ട്ടറി സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

---- facebook comment plugin here -----

Latest