Connect with us

Malappuram

മിടുക്കനാകാന്‍ ഉമ്മ കൊതിച്ചു; ഒടുവില്‍ തബ്ഷീര്‍ ഉമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം യാത്രയായി

Published

|

Last Updated

പരപ്പനങ്ങാടി: പഠനത്തില്‍ മികവ് കാട്ടി തുടങ്ങുന്നതിനിടെയാണ് ഏഴ് വയസുകാരന്‍ മുഹമ്മദ് തബ്ഷീറിനെ വിധിതട്ടിയെടുത്തത്. കൊടക്കാട് കെ എം എച്ച് എം എ എം എല്‍ പിസ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കുഞ്ഞിപീടിയേക്കല്‍ അയ്യൂബ്-സഫീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് തബ്ഷീര്‍.
തങ്ങളുടെ മകന്‍ പഠനത്തില്‍ ഏറെ പിന്നോക്കം നില്‍കുന്നതില്‍ വിഷമിച്ചിരുന്ന മാതാപിതാക്കള്‍ ക്ലാസ് അധ്യാപകനെ കണ്ട് വിവരം അറിയിക്കുകയും അധ്യാപകന്റെ ഇടപെടല്‍ കാരണം പഠനത്തിലും മറ്റ് മികവ് പുലര്‍ത്തുകയും ചെയ്തിരുന്നു. അപകടത്തില്‍ മാതാവ് സഹീറ, സഹോദരങ്ങളായ തഫ്‌സീറ(4), ഹിമായത്തുല്‍ അനാം ഇംഗ്ലീഷ് എല്‍ കെ ജി വിദ്യാര്‍ത്ഥി ആന്‍സാറും മരണപ്പെട്ടിരുന്നു. തന്റെ ചെറിയ കുഞ്ഞുമായിട്ടായിരുന്നു മാതാവ് സഹീറ സ്‌കൂളിലെത്തി അധ്യാപകനെ കാണാറുള്ളതെന്നു തബ്ഷീറിന്റെ ക്ലാസ് അധ്യാപകന്‍ അനങ്ങാടി സ്വദേശി അബ്ദുല്‍ ജലീല്‍ പറഞ്ഞു.
അധ്യാപകര്‍ നല്‍കുന്ന ഹോം വര്‍ക്കുകള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് കളികളില്‍ നിന്ന് മാറി നിന്ന് പഠന പ്രവര്‍ത്തനങ്ങളില്‍ മുഴുകാനായിരുന്നു തബ്ഷീറിന് താത്പര്യമെന്നാണ് ഉമ്മ സഫീറ കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ വെച്ച് അധ്യാപിക സാബിറയോട് പറഞ്ഞത്. മക്കളുടെ പഠന വിഷയങ്ങളില്‍ ശ്രദ്ധ കാണിക്കുന്ന രക്ഷിതാക്കള്‍ക്ക് സഫീറ-അയ്യൂബ് ദമ്പതികള്‍ മാതൃകയായിരുന്നുവെന്നും സാബിറ പറഞ്ഞു.നാടിനെ നടുക്കിയ ദുരന്തത്തില്‍ മാതാവും ഇവരുടെ മൂന്ന് മക്കളും അതി ദാരുണമായി മരണപ്പെട്ടത് സ്‌കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിശ്വസിക്കാനായിട്ടില്ല. പിതാവ് അയ്യൂബിനെ മാത്രം തനിച്ചാക്കിയാണ് സഹീറയും മൂന്ന് മക്കളും മരണത്തിന് കീഴടങ്ങിയത്.

 

Latest