Connect with us

National

മണിപ്പൂരില്‍ രാജ്ഭവന് സമീപം ഉഗ്ര സ്‌ഫോടനം

Published

|

Last Updated

ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ രാജ്ഭവന് സമീപം ഉഗ്ര സ്‌ഫോടനം. റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് വിദേശ നിര്‍മിത ബോംബാണ് പൊട്ടിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിക്കായിരുന്നു സംഭവം.
രാജ്ഭവന്റെ വടക്കുഭാഗത്തുള്ള മതിലിനരികെയായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ന്നു. രാജ്ഭവന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സി ആര്‍ പി എഫിലെ കോണ്‍സ്റ്റബിള്‍ ടി ജെ സിംഗിന് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മേഖലയില്‍ സുരക്ഷ ശക്തമാക്കുകയും അതുവഴി കടന്നുപോകുന്നവരുടെ ദേഹപരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെയും രാജ്ഭവനെ ലക്ഷ്യം വെച്ച് ബോംബ് സ്‌ഫോടനമുണ്ടായിരുന്നു. സ്‌ഫോടന വസ്തുക്കളുമായി തീവ്രവാദികളുടെ ജീപ്പ് രാജ്ഭവന്റെ പുറത്ത് പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. രാജ്ഭവന് കുറച്ച് മാറി സ്ഥിതി ചെയ്യുന്ന മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ വസതിക്ക് സമീപവും ബോംബ് ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

---- facebook comment plugin here -----

Latest