മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഇസ്സുദ്ദീന്‍ സഖാഫി നിര്യാതനായി

Posted on: August 28, 2013 3:00 pm | Last updated: August 28, 2013 at 3:24 pm

death-issudheen-sakafiകാസര്‍കോട്: മുഹിമ്മാത്ത് ജനറല്‍ മനേജറും പ്രഗല്‍ഭ പണ്ഡിതനുമായ ഇസ്സുദ്ദീന്‍ സഖാഫി നിര്യാതനായി. ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് മുഹിമ്മാത്ത് നഗറിലുള്ള വീട്ടിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികില്‍സായിരുന്നു.

ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് മുഹിമ്മാത്തില്‍ നടക്കും. മഗരിബ് നിസ്‌കാരത്തിനു ശേഷം മയ്യിത്ത് നിസ്‌കാരം മുഹിമ്മാത്ത് ജുമാമസ്ജിദില്‍ നടക്കും. മരണവിവരമറിഞ്ഞ് ആയിരങ്ങള്‍ ഉസ്താദിന്റെ വസതിയിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു.