സിറിയയില്‍ യു എന്‍ പ്രതിനിധി സംഘത്തിന് നേരെ വെടിവെപ്പ്

Posted on: August 26, 2013 7:21 pm | Last updated: August 26, 2013 at 7:21 pm
SHARE

gunദമാസ്‌കസ്: കലാപം രൂക്ഷമാകുന്ന സിറിയയില്‍ ഐക്യരാഷ്ട്ര സഭയുടെ സംഘത്തിനു നേരെ വെടിവെപ്പ് നടത്തി. രാസായുധ ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ യു.എന്‍ പ്രതിനിധി സംഘത്തിനു നേരെയാണ് വെടിവെപ്പുണ്ടായത്.

ഇവര്‍ക്കു നേരെ ഒളിഞ്ഞിരുന്ന ആക്രമികള്‍ ഒന്നിലേറെ തവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്. വെടിവെപ്പില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.
യു.എന്നിന്റെ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിന് സിറിയ ആദ്യം അനുവാദം നല്‍കിയിരുന്നില്ല. പിന്നീട് കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിറിയ സമ്മതിക്കുകയായിരുന്നു. ഇതിനു മുന്നോടിയായി വെടിനിര്‍ത്തലും പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ചാണ് യു.എന്‍ പ്രതിനിധി സംഘത്തിനു നേരെ വെടിവെപ്പുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ദമാസ്‌കസില്‍ രാസായുധ പ്രയോഗം നടന്നത്. ആക്രമണത്തില്‍ ആയിരത്തി മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.