Connect with us

Gulf

ട്രെയ്‌നില്‍ സഞ്ചരിക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താം

Published

|

Last Updated

ദുബൈ: മെട്രോ ട്രെയ്‌നില്‍ സഞ്ചരിക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്താമെന്ന് ആര്‍ ടി എ റെയില്‍ നെറ്റ്‌വര്‍ക്ക് ഡയറക്ടര്‍ റമസാന്‍ അബ്ദുല്ല വ്യക്തമാക്കി. എന്നാല്‍ യാത്രക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിലാവരുത്. മെട്രോ ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോള്‍ ചിത്രമെടുത്തു എന്ന് ചില യാത്രക്കാര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് ആര്‍ ടി എയുടെ വിശദീകരണം.

“നിങ്ങള്‍ ട്രെയ്‌നിന് അകത്തു നിന്നോ പുറത്തു നിന്നോ ചിത്രങ്ങള്‍ പകര്‍ത്താം. എന്നാല്‍, അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രങ്ങള്‍ പകര്‍ത്തരുത്. വിശേഷിച്ച്, സ്ത്രീകളുടെ ചിത്രങ്ങള്‍. പല സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ പോലീസുകാരോട് പരാതിപ്പെട്ടിട്ടുണ്ട്”-റമസാന്‍ അബ്ദുല്ല പറഞ്ഞു. അതേസമയം, ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സംബന്ധിച്ച് നിയമവ്യവസ്ഥ മെട്രോ സ്‌റ്റേഷനുകളിലും ട്രെയ്‌നുകളിലും ബോര്‍ഡിലെഴുതി സ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Latest