ആദിവാസി ബാലന്‍ ചികിത്സ കിട്ടാതെ മരിച്ചു

Posted on: August 20, 2013 1:40 pm | Last updated: August 20, 2013 at 1:40 pm
SHARE

കോതമംഗലം : ചികിത്സ കിട്ടാതെ മൂന്നരവയസുകാരനായ ആദിവാസി ബാലന്‍ മരിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് തലവച്ചപാറ ആദിവാസി കോളനിയില്‍ ഷാജി – ഉഷ ദമ്പതികളുടെ മകന്‍ മൂന്നര വയസ്സുകാരനായ സനോജ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ രോഗം മൂര്‍ച്ഛിച്ച് കുട്ടിയുമായെത്തിയെങ്കിലും പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ലെന്ന് അച്ഛന്‍ ഷാജി പറഞ്ഞു. എന്നാല്‍ അവിടെ ലോഡ്‌ജെടുത്ത് താമസിച്ച് ഇന്ന് രാവിലെ ചികിത്സക്ക് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ നില്‍ക്കുമ്പോള്‍ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോതമംഗലം പോലീസ് കേസെടുത്തു.