Connect with us

Ongoing News

ക്ഷേമനിധി വിതരണം ബേങ്ക് അക്കൗണ്ടിലൂടെയാക്കും

Published

|

Last Updated

തിരുവനന്തപുരം:ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബേങ്കുകള്‍ വഴി വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി ക്ഷേമനിധി അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബേങ്ക് അക്കൗണ്ട് നമ്പര്‍, ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡ് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി അക്ഷയ സെന്ററുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ആയിരിക്കും ഒക്‌ടോബര്‍ ഒന്ന് മുതല്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക. തൊഴില്‍ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളിലെയും ക്ഷേമപദ്ധതികളിലെയും അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികള്‍ സംസ്ഥാനത്തെ രണ്ടായിരത്തോളം അക്ഷയ സെന്ററുകളില്‍ പുരോഗമിച്ചു വരികയാണ്. ഡിജിറ്റലൈസേഷന്‍ സെപ്തംബര്‍ 30 ന് അവസാനിക്കും. ഒരേ അംഗം തന്നെ ഒന്നില്‍ കൂടുതല്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയുകയും വ്യാജ അംഗത്വം ഇല്ലാതാക്കി യഥാര്‍ഥ അവകാശിക്ക് തന്നെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് പുതിയ രജിസ്‌ട്രേഷന്‍.