പി സി ജോര്‍ജിനെ മാറ്റാനാവശ്യപ്പെടും: എം എം ഹസന്‍

Posted on: August 18, 2013 11:30 am | Last updated: August 18, 2013 at 11:31 am
SHARE

MM HASANതിരുവനന്തപുരം: ചീഫ് വിപ്പ് പി സി ജോര്‍ജിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ ആവശ്യപ്പെട്ടു. ഇത് ജോര്‍ജിന്റെ നേതാവ് കെ എം മാണിയോട് ഔദ്യോഗികമായി തന്നെ ആവശ്യപ്പെടും.

യു ഡി എഫിന്റെ പൊതു സ്വഭാവത്തിന് നിരക്കുന്നതല്ല പി സി ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍. സോളാര്‍ വിഷയത്തിലുള്‍പ്പടെ സര്‍ക്കാറിനെ സംരക്ഷിക്കേണ്ട ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ കൂടെ കൂടി കോണ്‍ഗ്രസിനെതിരെ പ്രസ്താവന ഇറക്കുകയാണ് ജോര്‍ജ്. ഇത് ശരിയല്ലെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ജോര്‍ജിനെ അനുവദിക്കില്ലെന്നും ഹസന്‍ പറഞ്ഞു.