താജുല്‍ ഉലമയുടെ ആത്മീയ സാരഥ്യം സ്വലാത്ത് നഗരിയെ ധന്യമാക്കും

Posted on: August 4, 2013 7:14 am | Last updated: August 4, 2013 at 7:14 am
SHARE

മലപ്പുറം: ആത്മീയ കേരളത്തിന്റെ അമരക്കാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അനിഷേധ്യ അധ്യക്ഷനുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹിമാന്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ തന്നെയാണ് ഈ വര്‍ഷവും സ്വലാത്ത് നഗറിലെ പ്രാര്‍ഥനാ സമ്മേളനത്തിന് നായകത്വം വഹിക്കുന്നത്.
വര്‍ഷങ്ങളായി താജുല്‍ ഉലമ തന്നെയാണ് സമ്മേളനത്തിലെ പ്രധാന ആത്മീയ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വേദിയില്‍ പ്രത്യേക പ്രാര്‍ഥനയും നസ്വീഹത്തും തങ്ങള്‍ നത്തും. താജുല്‍ ഉലമക്ക് പുറമെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സ്വലാത്ത് നഗറിലെ വിശ്വാസികളെ അഭിസംബോധന ചെയ്യും. സമസ്ത, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് സാരഥികളും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.