കോളജ് യൂനിയന്‍ ഇലക്ഷന്‍ 29 ന്

Posted on: August 3, 2013 8:07 am | Last updated: August 3, 2013 at 8:07 am
SHARE

iran electionതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ 2013-14 വര്‍ഷ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് പ്രസിഡന്‍ഷ്യല്‍ രീതിയില്‍ (2013-14 അധ്യയന വര്‍ഷത്തെ പ്രവേശനം പൂര്‍ത്തീകരിച്ച പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പടെ) പുതുക്കിയ കോളജ് യൂനിയന്‍ ഇലക്ഷന്‍ നിയമമനുസരിച്ച് ഈമാസം 29 ന് നടത്താന്‍ വിജ്ഞാപനമായി.

വിജ്ഞാപന തിയതി ഈമാസം ഏഴാണ്. പ്രാഥമിക വോട്ടര്‍പട്ടിക ആഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ തിരുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, നീക്കം ചെയ്യല്‍ എന്നിവക്കുള്ള അവസാന തിയതി 12ന് രണ്ട് മണി വരെയാണ്. അന്തിമ വോട്ടര്‍ പട്ടിക 13 ന്് രണ്ട് മണിക്ക് പ്രസിദ്ധീകരിക്കും. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി 19ന് 12 മണി വരെയാണ്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന 19 ന്് രണ്ട് മണിവരെ നടക്കും. സാധുവായ നാമനിര്‍ദേശ പത്രികകളുടെ ലിസ്റ്റ് 19ന് നാല് മണിക്ക് പ്രസിദ്ധീകരിക്കും.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി 20ന് മൂന്ന് മണി വരെയാണ്. അന്തിമ നാമനിര്‍ദേശ പത്രികകളുടെ ലിസ്റ്റ് 20ന് നാല് മണിക്ക് പ്രസിദ്ധീകരിക്കും വോട്ടെടുപ്പ് ആഗസ്റ്റ് 29 രാവിലെ 9.30 മുതല്‍ ഉച്ചക്ക് 12.30 വരെ. വോട്ടെണ്ണല്‍ 29ന് രണ്ട് മണിക്ക് തുടങ്ങും. ഫലപ്രഖ്യാപനം വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഉടനെ നടക്കും.