സുമനസ്സുകളുടെ കനിവ് തേടി ഒരു കുടുംബം

Posted on: August 1, 2013 1:04 am | Last updated: August 1, 2013 at 2:06 am

kondotty potosമലപ്പുറം: കുടുംബനാഥന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതോടെ ദുരിതത്തിലായ കുടുംബം സുമനസുകളുടെ സഹായം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മെയ് മാസം 28ന് മരിച്ച മുതുവല്ലൂര്‍ വെള്ളക്കാട് മമ്മദിന്റെ ഭാര്യയും ഒന്‍പത് പെണ്‍മക്കളും ഇളയ ആണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തിനാണ്് ഇതോടെ അത്താണിയില്ലാതെയായി മാറിയത്.

കൂലിവേല ചെയ്ത് ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തോടെ ഈ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായത്. ആറ് സെന്റ് ഭൂമിയില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലാണ് വിവാഹ പ്രായമെത്തി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള പതിനൊന്ന് അംഗ കുടുംബം കഴിയുന്നത്. ഇവരുടെ വിദ്യാഭ്യാസം, വിവാഹം, വസ്ത്രം, ഭക്ഷണം തുടങ്ങി നിത്യജീവിതം വഴിമുട്ടി നില്‍ക്കുകയാണിപ്പോള്‍.
ഇവരുടെ മുന്നോട്ടുള്ള ജീവിതം വെല്ലുവിളിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയും കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, പി എ ജബ്ബാര്‍ ഹാജി എന്നിവര്‍ രക്ഷാധികാരികളും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ചെയര്‍മാനുമായി വെള്ളക്കാട് മമ്മദ് കുടുംബ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എസ് ബി ടിയുടെ കൊണ്ടോട്ടി ശാഖയിലെ 67225579798 അക്കൗണ്ട് നമ്പറിലേക്ക് അയക്കണം.