തൊഴിലാളികള്‍ക്ക് എയര്‍കണ്ടീഷണര്‍ തൊപ്പി

Posted on: July 31, 2013 9:36 pm | Last updated: July 31, 2013 at 9:36 pm

helmet

ദുബൈ: തുറസായ സ്ഥലങ്ങളില്‍ ചൂടിനോട് മല്ലിട്ട് ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ കണ്ടീഷണര്‍ തൊപ്പി. നഗരസഭയിലെ ജീവനക്കാര്‍ക്ക് ഇത്തരം തൊപ്പികള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത നിര്‍വഹിച്ചു.

ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് എയര്‍ കണ്ടീഷന്‍ തൊപ്പിയെന്ന് വേസ്റ്റ് മാനേജ്‌മെന്റ് വിഭാഗം മേധാവി എഞ്ചി. അബ്ദുല്‍ മജീദ് സൈഫി പറഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിനു സംഭാവന സ്വീകരിക്കാന്‍ തക്കാഫുല്‍ പെട്ടി നേരത്തെ നഗരസഭ പലയിടത്തും സ്ഥാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ‘കൂളിംഗ് ഹാറ്റ്‌സ്’.
നഗരനിര്‍മിതിയില്‍ തൊഴിലാളികള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഇനിയും നടപ്പാക്കും. എല്ലാ ദിവസവും ഇഫ്താര്‍ കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്നും അബ്ദുല്‍ മജീദ് സൈഫി പറഞ്ഞു.