മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

Posted on: July 31, 2013 6:00 pm | Last updated: July 31, 2013 at 6:00 pm

madaniബംഗളൂരു: സ്‌ഫോടനക്കേസ് ചുമത്തി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലടച്ച പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ നിലപാടിനോടുള്ള വിയോജിപ്പ് മഅദനി ഹൈക്കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം ജാമ്യ ഹരജി പരിഗണിച്ചപ്പോള്‍ മഅദനിക്കെതിരെ പ്രോസിക്യൂഷന്‍ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയിരുന്നു. മഅദനി സ്ഥിരം കുറ്റവാളിയാണെന്നും 50ലധികം സ്‌ഫോടനകേസുകളില്‍ പ്രതിയാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതു കൂടാതെ മഅദനിക്ക് രോഗങ്ങളില്ലെന്നും ആരോഗ്യവാനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇതിനെതിരെയാണ് മഅദനി ഇന്ന് അനുബന്ധ ഹരജി നല്‍കിയത്.