ഒരു വീട്ടില്‍ ഒരു മൊബൈല്‍ ഫോണ്‍ പദ്ധതിയുമായി കോണ്‍ഗ്രസ്

Posted on: July 31, 2013 5:36 pm | Last updated: July 31, 2013 at 5:36 pm

mobileന്യൂഡല്‍ഹി: വോട്ട് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് മൊബൈല ഫോണുമായി ഇറങ്ങുന്നു. ഒരു വീട്ടില്‍ ഒരു മൊബൈല്‍ ഫോണ്‍ എന്ന പദ്ധതിയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ എല്ലാ വീട്ടുകാര്‍ക്കും ഓടിച്ചെന്ന് ഒരു മൊബൈല്‍ കൈക്കലാക്കാമെന്ന് കരുതേണ്ട. ഇതിന് ഒരു നിബന്ധനയുണ്ട്. നൂറ് ദിവസമെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കണം. എങ്കില്‍ മാത്രമേ ഫോണ്‍ ലഭിക്കുകയുള്ളൂ.

ഭാരത് മൊബൈല്‍ പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കീഴില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ലഭിക്കുകയുള്ളൂ. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കാണ് പ്രഥമ പരിഗണന.

സൗജന്യ ഫോണുകള്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. അതത് സംസ്ഥാന സര്‍ക്കാറുകളാണ് അര്‍ഹരായവരുടെ വിവരം നല്‍കേണ്ടത്. ഒരു വര്‍ഷം വാറണ്ടി ലഭിക്കുന്ന ഫോണ്‍ പക്ഷേ, കൈയില്‍ കിട്ടിക്കഴിഞ്ഞാല്‍ വിറ്റ് കാശാക്കാമെന്ന് കരുതേണ്ട്. വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന കര്‍ശന വ്യവസ്ഥകളോടെയാകും ഫോണ്‍ നല്‍കുക.