യുഡിഎഫില്‍ അവഗണനയെന്ന് ബാലകൃഷ്ണപിള്ള

Posted on: July 31, 2013 11:19 am | Last updated: July 31, 2013 at 11:21 am

pillai

തിരുവനന്തപുരം: യുഡിഎഫില്‍ അവഗണനയെന്ന് കേരള കോണ്‍ഗ്രസ് (ബി)നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. യുഡിഎഫില്‍ തുല്ല്യ നീതിയില്ല. യുഡിഎഫിലെ തീരുമാനങ്ങളില്‍ പലതും കണ്‍വീനര്‍ പിപി തങ്കച്ചന്‍ പോലും അറിയുന്നെല്ലെന്നും പിള്ള പറഞ്ഞു.

യുഡിഎഫിലെ ഘടകക്ഷികള്‍ എന്നത് പത്രത്തില്‍ മാത്രമാണെന്ന് സിഎംപിയും പ്രതികരിച്ചു.

മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി ഘടക കക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടിയുമായും കെ എം മാണിയുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഇതിലും ചെറുകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. മാധ്യമങ്ങളില്‍ നിന്നുമാണ് തങ്ങള്‍ക്ക് പുനസംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതെന്നും ചെറുകക്ഷികള്‍ പറയുന്നു.