പ്രാര്‍ഥനാ സദസ്സും ബുര്‍ദ മജ്‌ലിസും

Posted on: July 31, 2013 2:16 am | Last updated: July 31, 2013 at 2:16 am

രാമനാട്ടുകര: മസ്ജിദ് ബിലാലില്‍ മാസംതോറും നടത്തിവരുന്ന ബുര്‍ദ മജ്‌ലിസും റമസാന്‍ 25 ാം രാവിലെ പ്രാര്‍ഥനാ സദസ്സും അടുത്തമാസം രണ്ടിന് തറാവീഹിനുശേഷം നടക്കും.
ഇഅ്തികാഫ് ജല്‍സ, ഖത്മുല്‍ ഖുര്‍ആന്‍, ബുര്‍ദ മജ്‌ലിസ്, പ്രഭാഷണം, തഹ്‌ലീല്‍, തൗബ, പ്രാര്‍ഥനാ സംഗമം എന്നിവ നടക്കും. സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി നേതൃത്വം നല്‍കും. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ അഴിഞ്ഞിലം ഖത്മുല്‍ഖുര്‍ആന്‍ ദുആ നിര്‍വഹിക്കും.
ബുര്‍ദ മജ്‌ലിസിന് ഹാജി അബ്ദുല്‍ഖാദിര്‍ കിണാശ്ശേരി, അബ്ദുല്‍ഹകീം സഖാഫി, കോയ ജൗഹരി നേതൃത്വം നല്‍കും. സയ്യിദ് കെ വി തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, അത്വീഖുര്‍റഹ്മാന്‍ ബാഖവി, ഹാജി പി മുഹമ്മദ് ബാഖവി ചേലേമ്പ്ര, ബാവ അഹ്‌സനി, മൊയ്തീന്‍കോയ സഖാഫി, അബ്ദുല്‍കരീം ഇര്‍ഫാനി സംബന്ധിക്കും.