Connect with us

Kozhikode

അഴിമതി: വിജിലന്‍സ് കമ്മിറ്റിക്ക് 15 പരാതി

Published

|

Last Updated

കോഴിക്കോട്: ജില്ലാതല വിജിലന്‍സ് കമ്മിറ്റി സിറ്റിംഗില്‍ പൊതുജനങ്ങളില്‍ നിന്ന് അഴിമതി സംബന്ധിച്ച 15 പരാതികള്‍ ലഭിച്ചു.
മൂന്ന് മാസത്തിലൊരിക്കലാണ് കമ്മിറ്റി യോഗം ചേരുക. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും എടുത്ത നടപടികള്‍ പരാതിക്കാരെ അറിയിക്കുകയും ചെയ്യും. സര്‍ക്കാര്‍ ഓഫീസുകളുടെ സേവനം കാര്യക്ഷമമാക്കാനും അഴിമതി രഹിതമാക്കാനുമാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനും വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കണ്‍വീനറുമായ ഈ സംവിധാനം.
സമിതിയില്‍ ജില്ലാതല ഉദ്യോഗസ്ഥരും സര്‍ക്കാരിതര സംഘടനാ പ്രതിനിധികളും അംഗങ്ങളാണ്. പരാതി നേരിട്ടും തപാലിലും നല്‍കാം.
യോഗത്തില്‍ എ ഡി എം. കെ പി രമാദേവി, വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി. എം പി പ്രേംദാസ്, ഉത്തരമേഖലാ വിജിലന്‍സ് പോലീസ് സൂപ്രണ്ട് അബ്ദുല്‍ ഹമീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.