ചികിത്സാ സഹായം കൈമാറി അക്ബറലിക്ക് സാന്ത്വനവുമായി എസ് വൈ എസ് പ്രവര്‍ത്തകരെത്തി

Posted on: July 31, 2013 2:08 am | Last updated: July 31, 2013 at 2:08 am

കോട്ടക്കല്‍: ശരീരം തളര്‍ന്ന് കിടപ്പിലായ അക്ബറലിക്ക് സാന്ത്വനവുമായി എസ് വൈ എസ് പ്രവര്‍ത്തകരെത്തി.
ഹൈജെമ്പിംഗിനിടെ കല കീഴായി വീണ് പരുക്കേറ്റ് ചലന ശേഷി പൂര്‍ണമായും നശിച്ച കോട്ടക്കല്‍ കളത്തില്‍ മുഹമ്മദ് ബാവയുടെ മകന്‍ അക്ബറലിക്കുള്ള ചികിത്സാ സഹായവുമായാണ് എസ് വൈ എസ് പ്രവര്‍ക്കരെത്തിയത്.
കോട്ടക്കല്‍ ഗവ. രാജാസ് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കെയാണ് പരുക്കേറ്റ് കിടപ്പിലായത്. സ്‌കൂളില്‍ നടന്ന കായിക മത്സരത്തിനിടെയാണ് അക്ബറിലിക്ക് പരുക്കേറ്റത്. ഉയരങ്ങളിലേക്കുള്ള കുതിപ്പിനിടെ ചാട്ടം പിഴച്ച് കിടപ്പിലായ അക്ബറലിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സാമ്പത്തിക പിന്നാക്കത്തിലായ അക്ബറിയുടെ കുടുമ്പത്തിനാവുന്നില്ല. പലയിടങ്ങളിലായി നടത്തിയ ചികിത്സക്ക് ഇതിനകം ഭീമ മായ തുകയാണ് ചെലവ് വന്നത്. കുട്ടിയുടെ ദയനീയ അവസ്ഥ കഴിഞ്ഞ ദിവസം സിറാജ് പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടാണ് എസ് വൈ എസ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ചികിത്സാ സഹായം നല്‍കിയത്.
സാന്ത്വനം പദ്ധതിയുടെ കീഴിലാണ് ചികിത്സക്കായി തുക കൈമാറിയത്. തുടര്‍ന്നുള്ള ചികിത്സക്ക് സംഘടന കഴിയുന്ന സഹായം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ കമ്മിറ്റി അംഗം പി ഹസൈന്‍ മാസ്റ്റര്‍, സോണ്‍ സെക്രട്ടറി എ മുഹമ്മദ് മാസ്റ്റര്‍ ക്ലാരി, എസ് വൈ എസ് സാന്ത്വനം സെക്രട്ടറി യഅ്ഖൂബ് അഹ്‌സനി എന്നിവരാണ് അകബറലിക്ക് സഹായ ധനം കൈമാറിയത്.