ചളിക്കുളമായ കീഴ്പ്പട-പാറക്കുളം റോഡില്‍ നാട്ടുകാര്‍ക്ക് ദുരിതയാത്ര

Posted on: July 31, 2013 2:02 am | Last updated: July 31, 2013 at 2:02 am

കാളികാവ്: ഗ്രാമപഞ്ചായത്തിലെ കര്‍ത്തേനി പ്രദേശത്തെ കീഴ്പ്പട- പാറക്കുളംറോഡ് ചളിമയമായതോട ഇതിലൂടെയുള്ള യാത്ര ദുരിതമയമായി. വര്‍ഷങ്ങളായി ശോചനീയ സ്ഥിതിയിലായിട്ടും റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ഇതോടെ റോഡിനെ ആശ്രയിക്കുന്ന നൂറിലേറെ കുടുബങ്ങള്‍ക്ക് മറ്റുപ്രദേശങ്ങളിലെത്തിപ്പെടണെമങ്കില്‍ മുട്ടോളം ചെളിയില്‍ നീന്തേണ്ട സ്ഥിതിയാണ്.
കീഴ്പ്പട ബദല്‍ സ്‌കൂളിലേക്കും കാളികാവ്, വണ്ടൂര്‍ ആശുപത്രികളിലേക്കും എത്തിപ്പെടാനുള്ള റോഡ് ഗതാഗതത്തിന് സാധ്യമാവാത്തത് നാട്ടുകാര്‍ക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ കുഴികളില്‍ ക്വാറി വേസ്റ്റിട്ടിരുന്നു. റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍