അഞ്ച് ലക്ഷം രൂപയുടെ പാന്‍പരാഗ് പിടികൂടി

Posted on: July 31, 2013 12:30 am | Last updated: July 31, 2013 at 12:49 am

പരപ്പനങ്ങാടി: തീവണ്ടി മാര്‍ഗം എത്തിച്ച അഞ്ച് ലക്ഷം രൂപയുടെ പാന്‍പരാഗ് അടക്കമുള്ള ലഹരി വസ്തുക്കള്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12 മണിക്ക് പോലീസ് നടത്തിയ തിരച്ചിലിലാണ് പാന്‍പരാഗ് പിടികൂടിയത്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ്സില്‍ കൊണ്ടുവന്ന ലഹരി വസ്തുക്കള്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കവെയാണ് പിടികൂടിയത്.
താനൂര്‍ കാക്കടവത്ത് അഷറഫ്, ഓട്ടോ ഡ്രൈവര്‍ കൊടപ്പാളി മുജിബുര്‍റഹ് മാന്‍ എന്നിവരാണ് പിടിയിലായത്. അഞ്ച് ചാക്കുകളിലായിരുന്നു ഇവ പാക്ക് ചെയ്തിരുന്നത്. താനൂരിലെ ഹാന്‍ഡ്‌സ് മൊത്ത വ്യാപാരിയായ അഷറഫ് മുമ്പും ലഹരി വസ്തുക്കള്‍ കടത്തിയതിന് പിടിയിലായിട്ടുണ്ട്. പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ശശീധരന്‍ കോഡൂര്‍, അഡീഷനല്‍ എസ് ഐ പി കെ രാജീവ് , എ എസ് ഐ ഉണ്ണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, സനല്‍കുമാര്‍ എന്നിവരാണ് ലഹരി വേട്ടക്ക് നേതൃത്വം നല്‍കിയത്.