333 ദിര്‍ഹത്തിന് ടിക്കറ്റുമായി എയര്‍ അറേബ്യ

Posted on: July 30, 2013 8:21 pm | Last updated: July 30, 2013 at 9:22 pm

air indiaദുബൈ: വേനല്‍ അവധിക്ക് വിമാന ടിക്കറ്റ് കുതിച്ചുയരവേ ഡല്‍ഹിക്കും മുംബൈക്കും 333 ദിര്‍ഹത്തിന് ടിക്കറ്റുമായി എയര്‍ അറേബ്യ.
ഇന്നലെയും ഇന്നുമായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ഓഗസ്റ്റ് 11നും സെപ്തംബര്‍ 30നും ഇടയില്‍ യാത്ര ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് ലഭിക്കുക. കുറഞ്ഞ ടിക്കറ്റുകളായതിനാല്‍ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ ശ്രമിക്കണമെന്നും വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. അഹമ്മദാബാദ്, ചെന്നൈ, ഗോവ, ജെയ്പൂര്‍, അലക്‌സാണ്ട്രിയ, അമ്മാന്‍, ബെയ്‌റുട്ട്, കൊളൊമ്പോ, ഖാര്‍ത്തൂം എന്നി നഗരങ്ങളിലേക്കും ഇതേ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. എല്ലാ ചാര്‍ജും ഉള്‍പ്പെടുത്തിയാണ് ടിക്കറ്റ് നിരക്ക്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകളിലെ 82 നഗരങ്ങളിലേക്കാണ് ബജറ്റ് എയര്‍ലൈനറായ എയര്‍ അറേബ്യ സര്‍വീസ് നടത്തുന്നത്.