റമസാന്‍ രാത്രി കാല ചന്തക്ക് വ്യാഴാഴ്ച തുടക്കമാവും

Posted on: July 30, 2013 8:20 pm | Last updated: July 30, 2013 at 8:20 pm

20120531_Ramadan-Night-Marketദുബൈ: റമസാന്‍ രത്രികാല ചന്തക്ക് ഓഗസ്റ്റ് ഒന്നി(വ്യാഴം)ന് തുക്കമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. വേള്‍ഡ് ട്രെയ്ഡ് സെന്ററിലെ ഹാള്‍ നമ്പര്‍ ഏഴ്, എട്ട് എന്നിവിടങ്ങളിലായാണ് രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ടു വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. ചെറിയ പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 12 വരെയാവും സമയം. ഓഗസ്റ്റ് പത്തിന് അവസാനിക്കും.
400 ഔട്ട്‌ലെറ്റുകളാവും ഉണ്ടാവുക. അഞ്ച് വേറിട്ട പവലിയനുകളും ഒരുക്കുന്നുണ്ട്. സാധനങ്ങള്‍ പരമാവധി വിലപേശി വാങ്ങാന്‍ അവസരം ഉണ്ടാവും. ഗിഫ്റ്റ് ഐറ്റംസ്, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, പെര്‍ഫ്യൂംസ്, കോസ്‌മെറ്റിക്‌സ്, ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി ഭൂമിക്ക് താഴെയുള്ള വില്‍പ്പനക്കുള്ളതെല്ലാം ഇവിടെ സജ്ജമാക്കുമെന്നും സംഘാടകര്‍ വിശദീകരിച്ചു.
10 ദിവസത്തെ മേളയില്‍ ഒരു ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. അറേബ്യന്‍ സൂക്ക്, ഫാഷന്‍ പവലിയന്‍, ഫുഡ് പവലിയന്‍, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി ബേ, സ്‌പെഷല്‍ കിഡ്‌സ് സോണ്‍ എന്നിവയാണ് ഈ വര്‍ഷത്തെ ആകര്‍ഷണമെന്ന് മുഖ്യ സംഘാടകരായ സുമാന്‍സ എക്‌സ്ബിഷന്‍സിന്റെ സി ഇ ഒ സുനില്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.