Connect with us

International

മന്‍മൂന്‍ ഹുസൈന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ്

Published

|

Last Updated

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ 12ാമത് പ്രസിഡന്റായി മന്‍മൂന്‍ ഹുസൈന്‍ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ ടെലിവിഷന്‍ ചാനലായ പി ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലെ ആഗ്രയിലാണ് മംനൂണ്‍ ജനിച്ചത്. കറാച്ചിയിലെ വ്യവസായിയായ മംനൂണ്‍ ഹുസൈന്‍ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സിന്ധിലെ ഗവണറായിരുന്നു. ഇമ്രാന്‍ ഖാന്റെ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെയാണ് മനൂന്‍ ഹുസൈന്‍ വിജയം ഉറപ്പിച്ചത്. ആഗസ്റ്റ് ആറിന് നടക്കേണ്ട തെരഞ്ഞെടുപ്പ് നേരത്തെയാക്കിയതില്‍ പ്രതിഷേധിച്ചാണ് ആസിഫലി സര്‍ദാരിയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. പാക്ക് പാര്‍ലമെന്റിന്റെ ദേശീയ അസംബ്ലി, സെനറ്റ് എന്നീ സഭകളും നാല് പ്രവിശ്യ അസംബ്ലികളും ചേര്‍ന്ന ഇലക്ടറല്‍ കോളേജാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. രാവിലെ പത്ത് മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. സെപ്തംബര്‍ എട്ടിന് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കുന്നതോടെ ആസിഫലി സര്‍ദാരി സ്ഥാനമൊഴിയും.

Latest