Malappuram
യൂത്ത് ലീഗ് ഭാഷാ അനുസ്മരണം സംഘടിപ്പിച്ചു

മലപ്പുറം: ഭരണഘടന അനുവദിച്ച ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മുസ്‌ലിംലീഗ് നടത്തിയ പോരാട്ടങ്ങള്‍ വിജയം വരിച്ച ചരിത്രമാണുള്ളതെന്നും 1980-ലെ അറബി ഭാഷാ സമരം തുല്യതയില്ലാത്ത സമരമായിരുന്നുവെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഭാഷാ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബദ്ര്‍ ദിനത്തില്‍ നടന്ന യൂത്ത്‌ലീഗ് സമരത്തെ വെടിവെച്ചൊതുക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും സമരത്തിന് മുന്നില്‍ സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വന്നുവെന്നും തങ്ങള്‍ പറഞ്ഞു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പി എം സാദിഖലി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ട്രഷററും വ്യവസായവകുപ്പ് മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇടി മുഹമ്മദ് ബഷീര്‍ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ട്രഷറര്‍ പി കെ കെ ബാവ, എംസി മായിന്‍ഹാജി, അഡ്വ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, അഡ്വ യുഎ ലത്തീഫ്, പി ഉബൈദുല്ല എം എല്‍ എ, എംപിഎം ഇസ്ഹാഖ് കുരിക്കള്‍, എസ് കബീര്‍, സി പി എ അസീസ്, റഷീദ് ആലായന്‍, സിഎച്ച് ഇഖ്ബാല്‍, കെഎം അബ്ദുല്‍ ഗഫൂര്‍, എംഎ സമദ്, കെഎ മുജീബ്, അഷ്‌റഫ് മാടാന്‍, ഉസ്മാന്‍ താമരത്ത്, മുജീബ് കാടേരി, പികെ ബാവ സംസാരിച്ചു. ജില്ലാ യൂത്ത്‌ലീഗ് പ്രസിഡണ്ട് നൗഷാദ് മണ്ണിശ്ശേരി നന്ദി പറഞ്ഞു.