റേഷന്‍ കടകള്‍ സെപ്തംബര്‍ ഒന്ന് മുതല്‍ അടച്ചിടുന്നു

Posted on: July 30, 2013 1:13 am | Last updated: July 30, 2013 at 1:13 am

ration shopകോഴിക്കോട്: സര്‍ക്കാറില്‍ നിന്ന് ലഭിക്കാനുള്ള 45 കോടിയിലേറെ രൂപ ഉടന്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും സെപ്തംബര്‍ ഒന്ന് മുതല്‍ അടച്ചിട്ട് അനിശ്ചിത കാല സമരം തുടരുമെന്ന് റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

സര്‍ക്കാറില്‍ നിന്നുള്ള പണം കിട്ടുന്നില്ല. റേഷന്‍കട നടത്തിപ്പിന്റെ ചെലവ് താങ്ങാനുമാകുന്നില്ല. ഈ സാഹചര്യത്തിലാണ് സമരത്തിന് ഒരുങ്ങുന്നതെന്ന് കോ-ഓര്‍ഡിനഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്‍ കെ അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
സി പി വിശ്വനാഥന്‍ നായര്‍, കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ പി പ്രഭാകരന്‍ നായര്‍, കണ്‍വീനര്‍ ടി മുഹമ്മദാലി, കെ കുഞ്ഞിമുഹമ്മദ്, ടി വി അബ്ദുല്ല, സി ചന്ദ്രന്‍ നായര്‍, പി പവിത്രന്‍, പുതുക്കോട് രവി, ടി കെ കുമാരന്‍, ബാബു, ശ്രീധരന്‍ കൊയിലാണ്ടി, സജീവന്‍, പി എം അബ്ദുല്ലക്കോയ എം എ, നസീര്‍, മനോജ്, സദന്‍ പൂക്കോട്, സി കെ മുഹമ്മദ്, ഗോപി കൊയിലാണ്ടി പ്രസംഗിച്ചു.