അനധികൃത സ്വത്തുസമ്പാദനം: തച്ചങ്കരിക്ക് എതിരെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on: July 30, 2013 6:00 am | Last updated: July 29, 2013 at 11:03 pm

തൃശൂര്‍: അനധികൃത സ്വത്തുസമ്പാദന കേസില്‍ ഐ ജി. ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അനധികൃതമായി 75 ലക്ഷം രൂപ സമ്പാദിച്ചു, സിംഗപ്പൂരില്‍ നിന്ന് അനധികൃതമായി ഇലക്്‌ട്രോണിക്‌സ് സാമഗ്രികള്‍ കടത്തി, കൂടിയ വിലക്കു ഭൂമി വാങ്ങി ആധാരത്തില്‍ വിലകുറച്ചു കാണിച്ചു തുടങ്ങിയ ആരോപണങ്ങളാണ് തച്ചങ്കരിക്കെതിരെയുള്ളത്. പൊതുപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി പി ഡി ജോസഫാണ് ഹര്‍ജി സമര്‍പ്പിച്ചത്. എറണാകുളം വിജിലന്‍സ് ഡി വൈ എസ്് പിക്കായിരുന്നു അന്വേഷണ ചുമതല. അനധികൃത സ്വത്തുസമ്പാദന കേസില്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞ ദിവസം കേന്ദ്രാനുമതി ലഭിച്ചിരുന്നു.