റമസാനില്‍ അബുദാബിയില്‍ ഗതാഗത ബോധവത്കരണം

Posted on: July 29, 2013 9:00 pm | Last updated: July 29, 2013 at 9:13 pm

അബുദാബി: നിങ്ങളുടെ സുരക്ഷ എന്ന സന്ദേശത്തില്‍ അബുദാബി പോലീസ് ഗതാഗത ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
അപകടങ്ങള്‍ കുറക്കുന്നതിനായി സായിദ് സൊസൈറ്റിയുമായി ചേര്‍ന്നാണ് ബോധവത്കരണം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂ ട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴിയും ബോധവത്കരണം നടത്തുമെന്ന് ലെഫ്. കേണല്‍ ജമാല്‍ സാലിം അല്‍ അമീരി അറിയിച്ചു.
യുവാക്കള്‍ കൂട്ടമായി സംവദിക്കുന്ന മാളുകള്‍, ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തു. അബുദാബി പോലീസിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, റംസാന്‍ മാസത്തില്‍ വാഹനാപകടങ്ങളുടെ തോത് കുറയ്ക്കാന്‍ സഹായകരമാവും-ലെഫ്. കേണല്‍ ജമാല്‍ സലിം അല്‍ അമെരി പ്രത്യാശ പ്രകടിപ്പിച്ചു.
ഇഫ്താര്‍ സമയത്തിനും പ്രാര്‍ഥനാ സമയങ്ങള്‍ക്കും മുന്‍പ് വാഹനം വേഗം കുറച്ച് ഉപയോഗിക്കുന്നതിന്റെയും ഗാതഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടുന്നതിന്റെയും ആവശ്യകത ജനങ്ങളിലെത്തിക്കാന്‍ ഖുര്‍ആന്‍ റേഡിയോ, എമിറേറ്റ് എഫ് എം റേഡിയോ എന്നിവയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായ മാറ്റമുണ്ടാക്കിയതായി അമെരി അഭിപ്രായപ്പെട്ടു.