ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വന്‍ ജയം

Posted on: July 29, 2013 7:10 am | Last updated: July 30, 2013 at 9:18 am

mamatha

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തേയും കോണ്‍ഗ്രസ്സിനേയും ബഹുദൂരം പിന്നിലാക്കി തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരി. ആകെയുള്ള 3215 സീറ്റുകളില്‍ 3196 സീറ്റുകളിലാണ് ഫലം പ്രഖ്യാപിച്ചത്. ഇതില്‍ 1763 സീറ്റുകളും തൃണമൂല്‍ സ്വന്തമാക്കി. ഇടതുപക്ഷം 757 സീറ്റുകളും കോണ്‍ഗ്രസ് 246 സീറ്റുകളും നേടി. മറ്റുള്ളവര്‍ 430 സീറ്റുകള്‍ നേടി.

മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളായിരുന്ന ബങ്കുര, പുരുലിയ, വെസ്റ്റ് മിഡ്‌നാപ്പൂര്‍ എന്നീ ജില്ലകളിലും തൃണമൂല്‍ ഉജ്ജ്വല വിജയം നേടി.

കോണ്‍ഗ്രസ്സുമായുള്ള സഖ്യം വിട്ട് ഇത്തവണ ഒറ്റക്ക് മത്സരിച്ച തൃണമൂല്‍കോണ്‍ഗ്രസ്സ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ മികച്ച വിജയമാണ് നേടിയത്.