കാരക്കുന്ന് അല്‍ഫലാഹ് പ്രാര്‍ഥനാ സമ്മേളനം 31ന്‌

Posted on: July 29, 2013 8:23 am | Last updated: July 29, 2013 at 8:23 am

മഞ്ചേരി: കാരക്കുന്ന് അല്‍ ഫലാഹ് ഇസ്‌ലാമിക് സെന്ററിന് കീഴില്‍ ഈമാസം 31ന് സമൂഹ നോമ്പ് തുറയും പ്രാര്‍ഥനാ സമ്മേളനവും നടക്കും. പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫിയുടെ നേതൃത്വത്തില്‍ മാസം തോറും നടത്തി വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷിക സംഗമമാണ് 23-ാം രാവിലെ പ്രാര്‍ഥനാ സമ്മേളനം. ഇഅതികാഫ്, റലീഫ് വിതരണം, ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ഹുസ്‌ന പാരായണം, എന്നിവയോടെ 31ന് വൈകുന്നേരം 5.30ന് ആരംഭിക്കും. സയ്യിദ് ശുഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, വഹാബ് സഖാഫി മമ്പാട്, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, സീ ഫോര്‍ത്ത് അബ്ദുര്‍റഹിമാന്‍ ദാരിമി, ഫാറൂഖ് സഖാഫി, സയ്യിദ് ഹൈദരലി തങ്ങള്‍ സംബന്ധിക്കും.