മുജാഹദഃ ഇന്ന്

Posted on: July 29, 2013 8:11 am | Last updated: July 29, 2013 at 8:11 am

രണ്ടത്താണി: നുസ്‌റത് ദഅ്‌വാ സെല്‍ സംഘടിപ്പിക്കുന്ന മുജാഹദഃ ഏകദിന ഇഅ്തികാഫ് ജല്‍സ ഇന്ന്. രാവിലെ എട്ട് മണി മുതല്‍ നാളെ സുബ്ഹി വരെ നീളുന്ന ജല്‍സയില്‍ വ്രതജീവിതം, ജീവിതയാത്ര, ജീവിതകഥ, സാമ്പത്തിക ജീവിതം, ഖുര്‍ആനിക ജീവിതം, നഅ്‌തെ ശരീഫ്, പരലോക ജീവിതം, തൗബ, ദുആ മജ്‌ലിസ് എന്നീ സെഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സയ്യിദ് ഹസന്‍ ബുഖാരി വാരണാക്കര, സി കെ എം ദാരിമി മാരായമംഗലം, റഫീഖ് അഹ്‌സനി ചേളാരി, സലാം ബാഖവി പൊടിയാട്, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, മൊയ്തു കിഴിശ്ശേരി, ഡോ. ഹുസൈന്‍ രണ്ടത്താണി തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം വഹിക്കും. രജിസ്റ്റര്‍ ചെയ്ത ക്യാമ്പംഗങ്ങള്‍ക്ക് നോമ്പുതുറയും അത്താഴവും ഉണ്ടായിരിക്കുന്നതാണ്. ബുക്കിംഗിനും മറ്റു വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9809561462, 9567258717.