സോളാര്‍: സമരം ചെയ്യുന്ന യുവതികളെ കൈകാര്യം ചെയ്യാന്‍ പോലീസില്‍ പ്രത്യേക സംഘം – സി എന്‍ ചന്ദ്രന്‍

Posted on: July 29, 2013 8:05 am | Last updated: July 29, 2013 at 8:05 am

പാലക്കാട്: സോളാര്‍ തട്ടിപ്പുകേസില്‍ സമരമുഖത്തുള്ള യുവതികളെ തെരഞ്ഞുപിടിച്ച് കൈകാര്യം ചെയ്യാന്‍ പോലീസിനുള്ളില്‍ പ്രത്യേക സംഘമെന്ന് സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി എന്‍ ചന്ദ്രന്‍.
തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ സമരത്തിന്റെ അഞ്ചാംദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍, എം ഹംസ എം എല്‍ എ, ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് ടി എന്‍ കണ്ടമുത്തന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ് അബ്ദുല്‍റഹ്മാന്‍, അഡ്വ. ശ്രീധരന്‍, ടി എം ചന്ദ്രന്‍, സി പി ഐ പാലക്കാട് മണ്ഡലം സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, എ എസ് ശിവദാസ്, വി കെ വര്‍ഗീസ്, ശിവപ്രകാശ്, കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് കെ പി രവീന്ദ്രന്‍ പങ്കെടുത്തു. ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എ കെ ബാലന്‍ ഉദ്ഘാടനംചെയ്യും.