കൊച്ചിയില്‍ ഗവര്‍ണറുടെ കാര്‍ പഞ്ചറായി

Posted on: July 29, 2013 7:43 am | Last updated: July 29, 2013 at 7:43 am

tyre-weld-flatകൊച്ചി: കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ‘രുചി’ ഗവര്‍ണറും അറിഞ്ഞു.
കൊച്ചി അരൂര്‍ പാലത്തിന് സമീപം കുഴിയില്‍ വീണ് ഗവര്‍ണറുടെ കാറിന്റെ ടയര്‍ പഞ്ചറായി. തുടര്‍ന്ന് ടയര്‍ മാറ്റുന്നതു വരെ 10 മിനുട്ടോളം ഗവര്‍ണര്‍ കാത്തുനിന്നു.

കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യയും കൂട്ടുകാരും കൊച്ചിയില്‍ റോഡിലെ കുഴിയടക്കാന്‍ രംഗത്തെത്തിയതും അത് നഗരസഭ എതിര്‍ത്തതും വാര്‍ത്തയായിരുന്നു.