ഐ പി എല്‍ ഒത്തുകളി: രാജ് കുന്ദ്രക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ക്ലീന്‍ ചിറ്റ്

Posted on: July 28, 2013 5:33 pm | Last updated: July 28, 2013 at 6:00 pm

ipl bettingമുംബൈ: ഐ പി എല്‍ വാതുവെപ്പ് കേസില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനും ടീം ഉടമ രാജ് കുന്ദ്രക്കും ബി സി സി ഐയുടെ ക്ലീന്‍ചിറ്റ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമകളായ ഇന്ത്യാ സിമന്റ്‌സിനെതിെരയും ടീം സി ഇ ഒ ആയിരുന്ന ഗുരുനാഥ് മെയ്യപ്പനെതിരെയും ഒത്തുകളിച്ചതിന് തെളിവില്ലെന്നും ജസ്റ്റിസുമാരായ ചൗത്ത, ബാല സുബ്രഹ്മണ്യം എന്നിവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബി സി സി ഐയുടെ റിപ്പോര്‍ട്ട് ആഗസ്റ്റ് രണ്ടിന് ചേരുന്ന ഐ പി എല്‍ ഭരണ സമിതിയില്‍ വെക്കും തുടര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുക.

അതേസമയം, ചെന്നൈ ടീമിന് ക്ലീന്‍ ചിറ്റ് നല്‍കിയത് ബി സി സി ഐ തലപ്പത്ത് എന്‍ ശ്രീനിവാസന്റെ മടങ്ങിവരവിന് വഴിയൊരുക്കും. മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരെ ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ശ്രീനിവാസന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.