കുവൈത്ത് തിരഞ്ഞെടുപ്പില്‍ ശിയാ വിഭാഗത്തിന് കനത്ത തിരിച്ചടി

Posted on: July 28, 2013 5:09 pm | Last updated: July 28, 2013 at 5:09 pm

kuwait-parliament-dissolution-court.siകുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ശിയാ വിഭാഗത്തിന് കനത്ത തിരിച്ചടി. ഇവര്‍കൈയാളിയിരുന്ന സീറ്റുകളില്‍ അമ്പത് ശതമാനത്തിലധികവും നഷ്ടപ്പെട്ടതായി ജുഡീഷ്യല്‍ അതോറിറ്റി ഞായറാഴ്ച പുറത്തുവിട്ട തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അമ്പത് അംഗ പാര്‍ലിമെന്റിലേക്ക് എട്ട് സീറ്റുകളില്‍ മാത്രമാണ് ശിയാ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. 2012 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ ശിയാ വിഭാഗത്തിന് ലഭിച്ചിരുന്നു.

സുന്നി വിഭാഗം തങ്ങളുടെ സീറ്റിന്റെ എണ്ണം അഞ്ചില്‍ നിന്ന് ഏഴായി ഉയര്‍ത്തിയപ്പോള്‍ ലിബറലുകള്‍ക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. സ്ത്രീ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറഞ്ഞു. നേരത്തെ മൂന്ന് സ്ത്രീകള്‍ വിജയിച്ചിടത്ത് ഇത്തവണ രണ്ട് പേര്‍ മാത്രമാണ് വിജയിച്ചത്.

കുവൈത്ത് തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. 439715 വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരും വോട്ട് ചെയ്യാനെത്തി.