മാധ്യമങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നടപടി പുച്ഛിച്ച് തള്ളും: വി എസ്

Posted on: July 28, 2013 4:24 pm | Last updated: July 28, 2013 at 4:24 pm

vs2തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാട് പ്രബുദ്ധ കേരളം പുച്ഛിച്ച് തള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ നടപടി ഹീനവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി പുറത്തുകാട്ടിയ മാധ്യമങ്ങളെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഇടതുപക്ഷം ഏതറ്റം വരേയും പോകുമെന്നും വി എസ് പറഞ്ഞു.