1.14 ലക്ഷം ടവേര തിരിച്ചുവിളിച്ചു: ഡി എഫ് ഒയെ പിരിച്ചുവിട്ടു

Posted on: July 27, 2013 6:36 pm | Last updated: July 27, 2013 at 6:36 pm

Chevroletന്യൂഡല്‍ഹി: സാങ്കേതിക തകരാര്‍ കാരണം 1.14 ലക്ഷം ഷെവര്‍ലെ ടവേര എസ് യു വി കാറുകള്‍ തിരിച്ചു വിളിക്കേണ്ടിവന്നതു കാരണം ജനറല്‍ മോട്ടാര്‍സിന്റെ ഇന്ത്യയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെ പിരിച്ചുവിട്ടു. അനില്‍ മെഹ്‌റോത്രയെയാണ് പിരിച്ചുവിട്ടത്. മെഹ്‌റോത്രക്ക് പുറമെ മറ്റ് 24 ജീവനക്കാരെക്കൂടി അടുത്ത ദിവസങ്ങളില്‍ പിരിച്ചുവിടുമെന്നറിയുന്നു.

അനില്‍ മെഹ്‌റോത്ര അടക്കമുള്ളവരുടെ കുറ്റകരമായ അനാസ്ഥയാണ് കാറുകള്‍ തിരിച്ചുവിളിക്കാന്‍ കാരണമെന്ന് കമ്പനി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പിരിച്ചുവിട്ടത് എന്ന് കരുതുന്നു. കമ്പനിയുടെ പോളിസിക്കെതിരായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് കമ്പനി ഇവര്‍ക്കെതിരെ ആരോപിക്കുന്നത്.

2003നും 2005നും ഇടയില്‍ നിര്‍മിക്കപ്പെട്ട കാറുകളാണ് ജനറല്‍ മോട്ടോഴ്‌സ് തിരിച്ചുവിളിച്ചത്.