ഈജിപ്തില്‍ സൈനിക വെടിവെപ്പില്‍ 120 മരണം

Posted on: July 27, 2013 5:18 pm | Last updated: July 27, 2013 at 5:18 pm

eqyptകൈറോ: ആഭ്യന്തര കലാപം മൂര്‍ച്ഛിക്കുന്ന ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികള്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 120 പേര്‍ മരിച്ചു. ആയിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുര്‍സി അനുകൂലികള്‍ക്ക് നേരെ പ്രകോപമില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ ആരോപിച്ചു.

ഈജിപ്തില്‍ കഴിഞ്ഞ ഏതാനും നാളുകളാണ് ശക്തമായ പ്രക്ഷോഭമാണ് നടക്കുന്നത്. ഒരുഭാഗത്ത് മുര്‍സി അനുകൂലികള്‍ തമ്പടിക്കുമ്പോള്‍ മറുഭാഗത്ത് സൈന്യത്തെ പിന്തുണക്കുന്നവരുമുണ്ട്. പലേടത്തും ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലും പതിവാണ്.