പാക്കിസ്ഥാനില്‍ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി

Posted on: July 27, 2013 1:43 pm | Last updated: July 27, 2013 at 1:44 pm

pak blastഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വെള്ളിയാഴ്ച്ചയുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ആയി. വെള്ളിയാഴ്ച രാത്രിയാണ് കൊഹാട്ടിലെ പരാഷിനാര്‍ നഗരത്തില്‍ സ്‌ഫോടനമുണ്ടായത്. തിരക്കേറിയ വാണിജ്യകേന്ദ്രത്തിലാണ് രണ്ടു സ്‌ഫോടനങ്ങളും ഉണ്ടായത്.

മാര്‍ക്കറ്റില്‍ ഇരുചക്ര വാഹനങ്ങളിലെത്തിയ ചാവേറുകള്‍ പൊടുന്നനെ സ്‌ഫോടനം നടത്തുകയായിരുന്നു. നാനൂറോളം പേര്‍ സംഭവസമയത്ത് സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ എഴുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു.