തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

Posted on: July 27, 2013 10:45 am | Last updated: July 27, 2013 at 1:14 pm

tomin thachankiri

ന്യൂഡല്‍ഹി: ഐ ജി ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റപത്രം അടുത്ത ആഴ്ച്ച സമര്‍പ്പിക്കും. 65 ലക്ഷം രൂപയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കടത്തിക്കൊണ്ട് വന്നു എന്നാണ് തച്ചങ്കരിക്കെതിരായ ആരോപണം.

20 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചു എന്ന കണ്ടെത്തലില്‍ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ് നല്‍കിയ അപേക്ഷ കേന്ദ്രം തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് വീണ്ടും അന്വേഷണം 65 ലക്ഷം രൂപയുടെ സമ്പാദിച്ചു എന്ന് കണ്ടെത്തുകയായിരുന്നു.