Connect with us

Kerala

ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യപ്പെട്ട് വി എസിന് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

Published

|

Last Updated

പാലക്കാട്: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനോട് ഏഴ് ചോദ്യങ്ങള്‍ക്കുള്ള മറുപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഒരു ലക്ഷം കത്തുകള്‍ അയക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കത്തുകള്‍ സ്വരൂപിച്ചാണ് അയക്കുക. ഇതിന് മറുപടി ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളിയെ ഉന്മൂലനം ചെയ്യാന്‍ ഏതറ്റം വരെയും പോകുന്ന നേതാവാണ് അച്യുതാനന്ദനെന്നും ഡീന്‍ കുറ്റപ്പെടുത്തി.

ലീഡര്‍ കെ കരുണാകരന്‍ അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കേസുമായി സുപ്രീം കോടതിയില്‍ പോയയാളാണ് അച്യുതാനന്ദന്‍. എന്ത് ധാര്‍മികതയാണ് പ്രതിപക്ഷ നേതാവിനുള്ളത്? കിളിരൂര്‍ സംഭവത്തില്‍ ശാരിയുടെ മരണത്തിന് ഉത്തരവാദിയായ വി ഐ പി ആരാണ്? ശാരിയുടെ മരണത്തിന് ശേഷം പിതാവ് നല്‍കിയ പരാതി മുക്കിയത് ആര്? പ്രതിപക്ഷ നേതാവ് ആരെ ഭയപ്പെടുന്നു?
മകന്‍ ഉള്‍പ്പെട്ട കേസില്‍ മകന്‍ കുറ്റക്കാരനെന്ന് കണ്ടത്തി. ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത് ആരാണ്? അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഡൊമിനിക് ജോസഫ് പോലും ചൂണ്ടിക്കാട്ടി.
ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട കേസില്‍ വി എസിന്റെ അഭിപ്രായം എവിടെ പോയി? ലാവ്‌ലിന്‍ കേസ് ഉള്‍പ്പടെ ഒരുപാട് കേസുകളില്‍ സുപ്രീം കോടതിയില്‍ നിന്ന് വക്കീലന്മാരെ കൊണ്ടു വന്നു വാദിച്ചു. ലക്ഷങ്ങള്‍ മുടക്കി എന്തിനായിരുന്നു അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പടെയുള്ളവര്‍ ഉണ്ടായിട്ടും സുപ്രീം കോടതിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്നത്?
ഭൂമിദാന കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചത്? വിവാദ നായകന്‍ റഊഫിനെ സന്ദര്‍ശിക്കുന്നു. വിവാദ ദല്ലാള്‍ നന്ദകുമാറുമായി സ്വകാര്യ സംഭാഷണം നടത്തി.
മോശം സ്വഭാവക്കാരുമായുള്ള സൗഹൃദം എന്തിനാണെന്ന് വെളിപ്പെടുത്തണം?ടോട്ടല്‍ ഫോര്‍ യു പോലെ ഒരുപാട് കേസുകള്‍ ഉണ്ടായി. ഈ കേസുകളിലെല്ലാം മെല്ലെപ്പോക്ക് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ആവശ്യപ്പെട്ടാണ് കത്തയക്കുന്നത്.

 

Latest