സരിതയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്നത് നുണയെന്ന് കോടതി

Posted on: July 26, 2013 6:09 pm | Last updated: July 27, 2013 at 12:16 am

Saritha-S-Nairകൊച്ചി: സരിത എസ് നായരുടെ മൊഴിയില്‍ പ്രമുഖരുടെ പേരുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കളവാണെന്നും പരാതി സരിത നേരിട്ട് എഴുതി നല്‍കണമെന്നും കോടതി പറഞ്ഞു. പരാതി എഴുതി നല്‍കുന്നതില്‍ നിന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ കോടതി ഒഴിവാക്കി. സരിതയുടെ മൊഴി അട്ടക്കുളങ്ങര വനിത ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിക്കണം.

സരിത വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നും പറയാനുള്ളതെല്ലാം സരിതക്ക് തന്നെ കോടതിയില്‍ എഴുതി സമര്‍പ്പിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ സരിതയുടെ രഹസ്യ മൊഴി രേഖാമൂലം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സരിത പോലീസ് കസ്റ്റഡിയിലായിരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.