ചന്ദ്ര ലിറ്റില്‍ സയന്റിസ്റ്റ് ക്ലബ് ഉദ്ഘാടനം

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 11:56 am

പയ്യോളി: മേലടി എസ് എന്‍ ബി എം ഗവ. യു പി സ്‌കൂളിലെ ചാന്ദ്ര ലിറ്റില്‍ സയന്റിസ്റ്റ് ക്ലബിന്റെ ഉദ്ഘാടനം പി ബീന ടീച്ചര്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ യൂസഫ് കോറോത്ത് അധ്യക്ഷത വഹിച്ചു.
ടി പി സന്തോഷ്‌കുമാര്‍, പി ടി ദിനേശന്‍, എം രാജന്‍ പ്രസംഗിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവ് ടി പിക്കും സ്‌കൂള്‍തല വിജയികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. കണ്‍വീനര്‍ എ കെ മുകുന്ദന്‍ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ വിനയ ടി നന്ദിയും പറഞ്ഞു.