വിദ്യാനഗര്‍ സഅദിയ്യ: സെന്ററില്‍ അയ്യൂബ്ഖാന്‍ സഅദി അനുസ്മരണം നാളെ

Posted on: July 26, 2013 6:00 am | Last updated: July 26, 2013 at 11:53 am

കാസര്‍കോട്: പ്രമുഖ പണ്ഡിതനും പ്രഭാഷകനും സഅദിയ്യ: സെന്റര്‍ ഇമാമുമായിരുന്ന അയ്യൂബ് ഖാന്‍ സഅദി അനുസ്മരണ സംഗമം നാളെ നടക്കും. വൈകിട്ട് 4 മണിക്ക് വിദ്യാനഗര്‍ സെന്ററില്‍ നടക്കുന്ന പരിപാടി എസ് വൈ എസ് കാസര്‍കോട് സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്യും. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുറസ്സാഖ് എം എല്‍ എ, സി ടി അഹമ്മദലി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരിം സഅദി ഏണിയാടി, എസ് എ അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന്, ഹനീഫ് മദനി, എന്‍ എ അബൂബക്കര്‍ ഹാജി, പി ബി അഹ്മദ് ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി, ബി കെ അബ്ദുല്ല ഹാജി, കുഞ്ഞി വിദ്യാനഗര്‍ തുടങ്ങിവര്‍ സംബന്ധിക്കും.