Connect with us

Wayanad

വര്‍ഗീയതക്കെതിരെ ആത്മീയ പ്രതിരോധം വളര്‍ത്തണം :എം അലിക്കുഞ്ഞി മുസ്‌ലിയാര്‍

Published

|

Last Updated

പയോട്ട: തിന്മകളെ ആത്മീയ വഴിയില്‍ പ്രതിരോധിച്ച് ലോകത്തിന് മാതൃക കാട്ടിയവരാണ് ബദ്‌രീങ്ങളെന്നും അവരുടെ സ്മരണ സമകാലീന ലോകത്തെ സമകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണെന്നും സമസ്ത കേന്ദ്ര മുശാവറാംഗം എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.

ആത്മീയ സമരമുറയാണ് ബദറിന്റെ വലിയ പാഠം. നാട്ടില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയതയേയും മറ്റു പ്രശ്‌നങ്ങളെയും പ്രതിരോധിക്കേണ്ടത് കയ്യൂക്ക് കൊണ്ടല്ല. മാതൃകാപരമായ ആത്മീയ ജീവിതവഴി സ്വീകരിക്കാന്‍ എല്ലാവരും തയ്യാറായാല്‍ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസിയുടെ ഒരോ ചലനവും പ്രവാചകര്‍ കാട്ടിച്ചു തന്ന മാതൃകാ സ്വഭാവം ഉള്‍ക്കൊണ്ടാവണം. ചെറിയവരോട് കരുണ കാണിക്കാനും മുതിര്‍ന്നവരെ ബഹുമാനിക്കാനുമുള്ള മനസ്ഥിതി ഇന്ന് കുറഞ്ഞു വരുന്നു. ആദരിക്കേണ്ടവരെ ആദരിക്കാനും അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും എല്ലാവരും തയ്യാറാകണം. വിശുദ്ധ റമളാന്‍ നന്മകള്‍ കൂടുതലായി കൊയ്‌തെടുക്കാന്‍ എല്ലാവരും പരിശ്രമിക്കണം. സ്വാഗതസംഘം ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം സഖാഫി പയോട്ട സ്വാഗതവും സലീം കോപ്പ നന്ദിയും പറഞ്ഞു.