സഅദിയ്യ പ്രാര്‍ഥനാ സമ്മേളനം പന്തലിന് കാല്‍നാട്ടി

Posted on: July 26, 2013 11:35 am | Last updated: July 26, 2013 at 11:35 am

ദേളി: വിശുദ്ധ റമളാനിലെ 25ാം രാവില്‍ ദേളി ജാമിഅ: സഅദിയ്യ:യില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളന പന്തലിന്റെ കാല്‍നാട്ടല്‍കര്‍മം സ്വഗത സംഘം സ്റ്റിയറിംഗ് കമ്മറ്റി അംഗം സയ്യിദ് കെ പി എസ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍ നിര്‍വഹിച്ചു. ചെയര്‍മാന്‍ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത് അധ്യക്ഷത വഹിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശറഫുദ്ദീന്‍ സഅദി, എം ടി പി അബ്ദുല്ല മൗലവി, ഇബ്‌റാഹിം സഅദി വിട്ടല്‍, സുബൈര്‍ എയ്യള, ചീയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഹമീദ് സഅദി കാജൂര്‍, അബ്ദുല്‍ റഹ്മാന്‍ തോട്ടം, അലി പൂച്ചക്കാട്, അബ്ദുറഹ്മാന്‍ സഅദി തൂവ്വൂര്‍, ജലാല്‍ മര്‍ത്തബ, നൗഫല്‍ സഅദി തൃക്കരിപ്പൂര്‍, ശബിര്‍ ദേളി, ഖലീല്‍ മാക്കോട്, അസ്‌ലം ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.